ഡെൻമാർക്ക്: ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) ദീർഘകാലമായി ചർച്ച ചെയ്തിരുന്ന 3x21 റാലി-പോയിന്റ് ഫോർമാറ്റിൽ നിന്ന് 3x15 സ്കോറിംഗ് സിസ്റ്റത്തിലേക്കുള്ള മാറ്റത്തിന് അംഗീകാരം. ഡെൻമാർക്കിലെ ഹോർസെൻസിൽ നടന്ന 87-ാമത് ബിഡബ്ല്യുഎഫ് വാർഷിക പൊതുയോഗത്തിൽ പുതിയ സംവിധാനം അംഗങ്ങൾ അംഗീകരിച്ചു. മാറ്റം 2027 ജനുവരി നാല് മുതൽ പ്രാബല്യത്തിൽ വരും.
മത്സരങ്ങൾ ബെസ്റ്റ്-ഓഫ്-ത്രീ-ഗെയിം ഫോർമാറ്റ് തുടരും. എന്നാൽ ഓരോ ഗെയിമും നിലവിലെ 21 പോയിന്റിന് പകരം 15 പോയിന്റാക്കി നിശ്ചയിക്കും.
14-14 പോയിന്റിൽ തുല്ല്യത വന്നാൽ രണ്ട് പോയിന്റ് ഗെയിം സ്വന്തമാക്കാൻ നേടണം. 2025ൽ തെരഞ്ഞെടുത്ത ഗ്രേഡ് 3 ടൂർണമെന്റുകളിലും ദേശീയ ചാന്പ്യൻഷിപ്പുകളിലും ബിഡബ്ല്യുഎഫ് വേൾഡ് ജൂണിയർ ചാന്പ്യൻഷിപ്പുകളിലും നിർദിഷ്ട ഫോർമാറ്റ് പരീക്ഷിച്ചിരുന്നു.
അതേസമയം ബിഡബ്ല്യുഎഫിന്റെ സ്കോറിംഗ് സന്പ്രദായത്തിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിൽ മുൻ ചീഫ് കോച്ച് വിമൽ കുമാർ നിരാശ പ്രകടിപ്പിച്ചു.